Friday, 20 December 2013

Advertisement Wars 2013

Here are some of the best video ad wars of 2013

The Chicken War: Mercedes-Benz vs Jaguar

It started when Mercedes-Benz posted a YouTube commercial of its Magic Body Control System on the redesigned S-class.



Jaguar has posted a chicken commercial “Magic Body Control? We prefer cat-like reflexes”. Jaguar hopes customers who have seen the Mercedes ad will also view its take on chickens.


The Times of India vs The Hindu

TOI Chennai edition ad Wake Up to The Times Of India


The Hindu hit back with Stay Ahead of The Times

Saturday, 28 January 2012

മനോരമയുടെ പന്തല്ലൂര്‍ ക്ഷേത്രഭുമി കൈയ്യേറ്റം

മലപ്പുറം പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ എഴുന്നൂറ് ഏക്കറിലധികം ഭൂമി മലയാള മനോരമ ഉള്‍പ്പെട്ട കുടുംബത്തിലെ ഉന്നതര്‍ അനധികൃതമായി കൈവശം വയ്ക്കുന്നതിന്റെ നിര്‍ണായക രേഖകള്‍ ഇന്ത്യാവിഷന്‍ പുറത്തുവിടുകയാണ്. 



ജനുവരി 9ന് ഇന്ത്യാവിഷന്‍ പുറത്തുവിട്ട വാര്‍ത്തയാണിത് ( http://goo.gl/Rq7DD ). മറ്റൊരു ചാനലും പത്രവും ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തതായി അറിയില്ല, ദേശാഭിമാനി പോലും കാര്യമായി പ്രതികരിച്ചില്ല.

പന്തലൂര്‍ ക്ഷേത്രഭൂമിയിലേത് കയ്യേറ്റമാണെന്ന് റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. വ്യക്തമാക്കുന്നു. ആര്‍.ഡി.ഒ, അഡീഷണര്‍ തഹസില്‍ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തയ്യില്‍ കുടുംബം അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. പന്തലൂര്‍ ഭൂമിക്ക് കരം അടക്കുന്നത് മനോരമ പ്ലാന്റേഷന്‍ എന്ന പേരിലാണെന്ന് വില്ലേജ് ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നു.



പാട്ടകരാര്‍ ലംഘിച്ച ശേഷവും തയ്യില്‍ കുടുംബം പന്തലൂര്‍ ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ നിയമവിരുദ്ധമായി നടത്തിയ നീക്കങ്ങളുടെ തെളിവുകളും പുറത്തുവിട്ടു. അനധികൃത മാര്‍ഗ്ഗത്തിലൂടെ പട്ടയം സമ്പാദിച്ചാണ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ അപേക്ഷ നിരസിച്ചിട്ടും പന്തല്ലൂര്‍ ദേവസ്വം അറിയാതെ തയ്യില്‍ കുടുംബം ക്രയ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയായിരുന്നു. ഇത് കൂടാതെ പെരിന്തല്‍മണ്ണ ലാന്റ് ട്രൈബ്യൂണലില്‍ നിന്ന് ഏറനാട് താലൂക്കില്‍ ഉള്‍പ്പെട്ട ഭൂമിക്ക് ബാലന്നൂര്‍ എസ്റ്റേറ്റ് ഉടമകള്‍ ഇളവ് അനുവദിച്ച സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചു.


വിഷയം അന്വേഷിക്കും എന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്‌... പക്ഷേ ഒരു ചുക്കും സംഭവിച്ചില്ല, അന്വേഷണവും നടന്നില്ല. മനോരമയെ പിണക്കാന്‍ ഒരു രാഷ്ട്രീയക്കാരനും തയ്യാറാവില്ല, പ്രത്യേകിച്ച് യു.ഡി.എഫ്. എല്‍.ഡി.എഫും മോശമല്ല, അല്ലെങ്കില്‍ ദേശാഭിമാനിയില്‍ എങ്കിലും വാര്‍ത്ത‍ വന്നേനെ. വിഷയത്തില്‍ വി.എസ്.അച്ചുതാനന്ദന്‍ അല്ലാതെ വേറൊരു രാഷ്ട്രീയക്കാരനും പ്രതികരിച്ചില്ല.


അഡ്വ.ജയശങ്കര്‍ ന്യൂസ്‌ നൈറ്റില്‍ പറഞ്ഞത്‌ പോലെ തന്നെ സംഭവിച്ചു. "ഈ വിഷയത്തെപ്പറ്റി മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കില്ല. എന്‍.എസ്.എസ് മിണ്ടില്ല. പണിക്കര് ചെട്ടനോടോ വെള്ളപ്പള്ളിയോടോ പ്രതികരണം ചോദിച്ചു നോക്കൂ, അദ്ദേഹം ഈ സംഭവം അറിഞ്ഞിട്ടേ ഉണ്ടാവില്ല.. എന്തിന് നാളത്തെ ഒട്ടുമിക്ക പത്രത്തിലും ഈ വാര്‍ത്ത വരില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസില്‍ വരും, കാരണം അവര്‍ക്ക് മനോരമയെ പേടിക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ മാധ്യമത്തിലും സിറാജിലും വന്നേക്കും. ഭരണത്തില്‍ വരുന്ന എല്ലാവര്‍ക്കും നേരിട്ടോ അല്ലാതെയോ മനോരമയുടെ പിന്തുണ വേണം. അപ്പോള്‍ ഇങ്ങനെയൊക്കെയേ നടക്കൂ." 


നൂറ് കണക്കിന് ഏക്കര്‍ ഭൂസ്വത്ത് ഉണ്ടായിരുന്ന പന്തലൂര്‍ ദേവീക്ഷേത്രം ഇന്ന് നാശത്തിന്റെ വക്കിലാണ്. തയ്യില്‍ കുടുംബത്തിന് പാട്ടം നല്‍കിയ 786 ഏക്കര്‍ ഭൂമിയുടെ പാട്ടത്തുകയായിരുന്നു ക്ഷേത്രത്തിലെ വരുമാന മാര്‍ഗം. ഭൂമി അന്യാധീനപ്പെട്ടതോടെ നിത്യപൂജയ്ക്ക് പോലും ദാരിദ്ര്യം അനുഭവിക്കുകയാണ് ക്ഷേത്രം.




വി.എസ്. അച്യുതാനന്ദന്‍ ബന്ധുവിന് ഭുമി അനുവദിച്ചത്‌ ആഘോഷിച്ച മനോരമയുടെ കൈയ്യേറ്റം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരാളും തയ്യാറായില്ല, ഇന്ത്യാവിഷന്‍ ഒഴികെ. ഏതായാലും വാര്‍ത്ത പുറത്തു വിട്ട ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ അനന്ദകൃഷ്ണനും അഭിനന്ദനങ്ങള്‍.., അപൂര്‍വമായെങ്കിലും ഇങ്ങനെയും ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അവശേഷിക്കുന്നുണ്ടല്ലോ.  

Saturday, 21 January 2012

പെര്‍ത്തിലെ പാട്ട് മല്‍സരം കഴിഞ്ഞു, ഇനി അഡലെയ്ഡില്‍

പ്രിയപ്പെട്ട സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് സച്ചിനും ലക്ഷ്മണും ദ്രാവിഡുമെല്ലാം തല താഴ്ത്തി മടങ്ങുമ്പോള്‍ പെര്‍ത്തിലെ പാട്ട് മല്‍സരത്തില്‍ കാണാമെന്നാണ് ധോണി കംഗാരുക്കളോട് പറഞ്ഞത്. ഹോര്‍ലിക്‌സ് കുടിച്ച് പങ്കെടുത്ത ചെസ് മല്‍സരത്തില്‍ തോറ്റപ്പോള്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ തൈപ്പറമ്പില്‍ അശോകനെ കാവിലെ പാട്ടുമല്‍സരത്തില്‍ കാണാമെന്ന് വെല്ലുവിളിച്ചതുപോലെ ഒരു വെല്ലുവിളി. ധോണിയുടെ വാക്ക് കേട്ടപ്പോള്‍ സലിം കുമാര്‍ ഒരു സിനിമയില്‍ പറഞ്ഞതുപോലെ ഇനി ബിരിയാണി കിട്ടിയാലോയെന്ന് ചില ഇന്ത്യന്‍ ആരാധകരും വിശ്വസിച്ചുപോയി. കഴിഞ്ഞ പര്യടനത്തില്‍ പെര്‍ത്തിലെ അതിവേഗ പിച്ചില്‍ ഇന്ത്യ നേടിയ അത്ഭുത വിജയത്തിന്റെ ഓര്‍മകള്‍ ആരാധകരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്തിരിക്കണം. ഒടുവില്‍ പെര്‍ത്തിലെ പാട്ട് മല്‍സരം കഴിഞ്ഞപ്പോള്‍ ഒരും സംശയം മാത്രമേ ബാക്കിയായുള്ളൂ. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമൊക്കെ ഇന്ത്യക്ക് ടെസ്റ്റ് മല്‍സരങ്ങളുടെ ആവശ്യമുണ്ടോ? ഏറിയാല്‍ ഒരു ത്രിദിന മല്‍സരത്തിന്റെ മാത്രം ആവശ്യമല്ലേയുള്ളു. കാര്യങ്ങളെല്ലാം അതിനുമുമ്പേ തീരുമാനിക്കാവുന്ന നിലയിലേക്ക് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് ലൈനപ്പ് മാറുമ്പോള്‍ ടെസ്റ്റിന്റെ സ്ഥാനത്ത് ത്രിദിന മല്‍സരങ്ങളുടെ കാര്യം ഗൗരവമായി ബി.സി.സി.ഐക്ക് ആലോചിക്കാവുന്നതാണ്. 

ഇനി അഡലെയ്ഡിലാണ് അടുത്ത പാട്ട് മത്സരം. ആവശ്യത്തിലേറെ വിശ്രമം കിട്ടിയാണ് ടീം ഇന്ത്യ അഡലെയ്ഡിലെ മല്‍സരത്തിന് ഒരുങ്ങുന്നത്. പെര്‍ത്തിലെ ബോണസായി കിട്ടിയ രണ്ടര ദിവസവും കൂടിയാകുമ്പോള്‍ 'സാധകം' ചെയ്യാന്‍ ഒരുപാട് സമയം കിട്ടും. മൈക്കല്‍ ക്ലാര്‍ക്കും സംഘവും കരുതിയിരിക്കുക, അഡലെയ്ഡിലെ പാട്ട് മല്‍സരത്തില്‍ കളി മാറും.


Friday, 20 January 2012

ശ്രീനിവാസന്‍റെ ദിവ്യദൃഷ്ടി

നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ ശ്രീനി മരത്തില്‍ കാണും. സമ്മതിക്കണം അല്ലേ..

ആന്റണി പെരുമ്പാവൂര്‍ ക്യാമറാമന്‍ എസ്.കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ചും ശ്രീനിവാസന്‍ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. എസ്. കുമാര്‍ എന്നോട് ഇക്കാര്യം പറഞ്ഞുവെന്നും മോഹന്‍ലാലിന്റെ അറിവോടെ അയാള്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു ശ്രീനിയുടെ പ്രതികരണം. ചിലരുടെ കയ്യില്‍ ദൈവം കൂടുതല്‍ പണം കൊടുത്തിട്ട് കുരങ്ങ് കളിപ്പിക്കും. എന്നിട്ട് ദൈവം അതൊക്കെ കണ്ടിട്ട് ചിരിക്കും. ഇതിപ്പോള്‍ അങ്ങനെ എന്തോ ആണ്. നമ്മള്‍ സിനിമ എടുക്കുന്നത് ചിലരെ ചൊടിപ്പിക്കും, ചിലരെ വേദനിപ്പിക്കും. സിനിമയില്‍ വിമര്‍ശനം ഉണ്ടായെന്ന് വരും. അതൊക്കെ മനസിലാക്കാനുള്ള കഴിവ് വേണം. ചിലര്‍ക്ക് അത് കിട്ടണമെന്നില്ല. അവരെയാണ് ദൈവം കുരങ്ങ് കളിപ്പിക്കുന്നതെന്നും ശ്രീനി വിശദീകരിക്കുന്നു. പത്മശ്രീ ഭരത് ഡോ.സരോജ്കുമാറിന്റെ തിരക്കഥ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളില്‍ ആദായ നികുതി റെയ്ഡുകള്‍ നടക്കുന്നതിനും രണ്ട് മാസം മുമ്പ് എഴുതിയാണ്. പിന്നീട് ഇവരുടെ വസതികളില്‍ റെയ്ഡു നടന്നപ്പോള്‍ ആദ്യം ഞെട്ടിയത് താന്‍ ആയിരുന്നുവെന്നും ശ്രീനി പറയുന്നു.

പറഞ്ഞില്ലേ.. ദിവ്യദൃഷ്ടി

താരങ്ങളുടെ വീട്ടില്‍ ആദായനികുതി റെയ്ഡുകള്‍ നടക്കുന്നതെല്ലാം അതിന് മുമ്പ് തന്നെ എഴുതിയ തിരക്കഥയിലുണ്ട്. റെയ്ഡ് നടന്നപ്പോള്‍ ഞെട്ടിയ ഞാന്‍ രണ്ട് ദിവസങ്ങള്‍ക്കകം തന്നെ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഫോണില്‍ വിളിച്ചു. മമ്മൂട്ടിയെ കിട്ടി. എന്നാല്‍ മോഹന്‍ ലാലിനെ ഫോണില്‍ കിട്ടിയില്ല. അദ്ദേഹം ഫോണ്‍ നമ്പര്‍ മാറ്റി എന്നാണ് പിന്നീടറിഞ്ഞത്. 

പിന്നേ.. 2 മാസമായിട്ടും ഫോണ്‍ നമ്പര്‍ കിട്ടിയില്ലത്രേ..

മമ്മൂട്ടിയോട് കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു. സിനിമയുടെ കാര്യവുമായി മുന്നോട്ട് പോകുന്ന കാര്യവും സംസാരിച്ചു. പേരെടുത്ത് പറയുമോ എന്ന് മമ്മൂട്ടി ചോദിച്ചു. പേരെടുത്ത് പറയുന്ന ഒന്നും ഉണ്ടാകില്ല എന്ന് മമ്മൂട്ടിക്ക് ഉറപ്പും നല്‍കി. അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

നേരത്തെ എഴുതി വച്ചത് പിന്നീട് അതുപോലെ സംഭവിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 

ഇന്‍കം ടാക്സിന് ഊമക്കത്ത് എഴുതിക്കാണുമോ?

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാറില്‍ റെയ്ഡിന് ശേഷം ആകെ കൂട്ടിച്ചേര്‍ത്തത് ആനക്കൊമ്പ് പിടിച്ച രംഗം മാത്രമാണെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
http://www.dailymalayalam.co.uk/index.php?p=news_details&catid=70&newsid=12370