Friday, 20 January 2012

ശ്രീനിവാസന്‍റെ ദിവ്യദൃഷ്ടി

നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ ശ്രീനി മരത്തില്‍ കാണും. സമ്മതിക്കണം അല്ലേ..

ആന്റണി പെരുമ്പാവൂര്‍ ക്യാമറാമന്‍ എസ്.കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ചും ശ്രീനിവാസന്‍ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. എസ്. കുമാര്‍ എന്നോട് ഇക്കാര്യം പറഞ്ഞുവെന്നും മോഹന്‍ലാലിന്റെ അറിവോടെ അയാള്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു ശ്രീനിയുടെ പ്രതികരണം. ചിലരുടെ കയ്യില്‍ ദൈവം കൂടുതല്‍ പണം കൊടുത്തിട്ട് കുരങ്ങ് കളിപ്പിക്കും. എന്നിട്ട് ദൈവം അതൊക്കെ കണ്ടിട്ട് ചിരിക്കും. ഇതിപ്പോള്‍ അങ്ങനെ എന്തോ ആണ്. നമ്മള്‍ സിനിമ എടുക്കുന്നത് ചിലരെ ചൊടിപ്പിക്കും, ചിലരെ വേദനിപ്പിക്കും. സിനിമയില്‍ വിമര്‍ശനം ഉണ്ടായെന്ന് വരും. അതൊക്കെ മനസിലാക്കാനുള്ള കഴിവ് വേണം. ചിലര്‍ക്ക് അത് കിട്ടണമെന്നില്ല. അവരെയാണ് ദൈവം കുരങ്ങ് കളിപ്പിക്കുന്നതെന്നും ശ്രീനി വിശദീകരിക്കുന്നു. പത്മശ്രീ ഭരത് ഡോ.സരോജ്കുമാറിന്റെ തിരക്കഥ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളില്‍ ആദായ നികുതി റെയ്ഡുകള്‍ നടക്കുന്നതിനും രണ്ട് മാസം മുമ്പ് എഴുതിയാണ്. പിന്നീട് ഇവരുടെ വസതികളില്‍ റെയ്ഡു നടന്നപ്പോള്‍ ആദ്യം ഞെട്ടിയത് താന്‍ ആയിരുന്നുവെന്നും ശ്രീനി പറയുന്നു.

പറഞ്ഞില്ലേ.. ദിവ്യദൃഷ്ടി

താരങ്ങളുടെ വീട്ടില്‍ ആദായനികുതി റെയ്ഡുകള്‍ നടക്കുന്നതെല്ലാം അതിന് മുമ്പ് തന്നെ എഴുതിയ തിരക്കഥയിലുണ്ട്. റെയ്ഡ് നടന്നപ്പോള്‍ ഞെട്ടിയ ഞാന്‍ രണ്ട് ദിവസങ്ങള്‍ക്കകം തന്നെ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഫോണില്‍ വിളിച്ചു. മമ്മൂട്ടിയെ കിട്ടി. എന്നാല്‍ മോഹന്‍ ലാലിനെ ഫോണില്‍ കിട്ടിയില്ല. അദ്ദേഹം ഫോണ്‍ നമ്പര്‍ മാറ്റി എന്നാണ് പിന്നീടറിഞ്ഞത്. 

പിന്നേ.. 2 മാസമായിട്ടും ഫോണ്‍ നമ്പര്‍ കിട്ടിയില്ലത്രേ..

മമ്മൂട്ടിയോട് കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു. സിനിമയുടെ കാര്യവുമായി മുന്നോട്ട് പോകുന്ന കാര്യവും സംസാരിച്ചു. പേരെടുത്ത് പറയുമോ എന്ന് മമ്മൂട്ടി ചോദിച്ചു. പേരെടുത്ത് പറയുന്ന ഒന്നും ഉണ്ടാകില്ല എന്ന് മമ്മൂട്ടിക്ക് ഉറപ്പും നല്‍കി. അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

നേരത്തെ എഴുതി വച്ചത് പിന്നീട് അതുപോലെ സംഭവിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 

ഇന്‍കം ടാക്സിന് ഊമക്കത്ത് എഴുതിക്കാണുമോ?

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാറില്‍ റെയ്ഡിന് ശേഷം ആകെ കൂട്ടിച്ചേര്‍ത്തത് ആനക്കൊമ്പ് പിടിച്ച രംഗം മാത്രമാണെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
http://www.dailymalayalam.co.uk/index.php?p=news_details&catid=70&newsid=12370

No comments:

Post a Comment