മലപ്പുറം പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ എഴുന്നൂറ് ഏക്കറിലധികം ഭൂമി മലയാള മനോരമ ഉള്‍പ്പെട്ട കുടുംബത്തിലെ ഉന്നതര്‍ അനധികൃതമായി കൈവശം വയ്ക്കുന്നതിന്റെ നിര്‍ണായക രേഖകള്‍ ഇന്ത്യാവിഷന്‍ പുറത്തുവിടുകയാണ്.
വി.എസ്. അച്യുതാനന്ദന്‍ ബന്ധുവിന് ഭുമി അനുവദിച്ചത് ആഘോഷിച്ച മനോരമയുടെ കൈയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളും തയ്യാറായില്ല, ഇന്ത്യാവിഷന്‍ ഒഴികെ. ഏതായാലും വാര്‍ത്ത പുറത്തു വിട്ട ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ അനന്ദകൃഷ്ണനും അഭിനന്ദനങ്ങള്‍.., അപൂര്‍വമായെങ്കിലും ഇങ്ങനെയും ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അവശേഷിക്കുന്നുണ്ടല്ലോ.
ജനുവരി 9ന് ഇന്ത്യാവിഷന്‍ പുറത്തുവിട്ട വാര്‍ത്തയാണിത് ( http://goo.gl/Rq7DD ). മറ്റൊരു ചാനലും പത്രവും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി അറിയില്ല, ദേശാഭിമാനി പോലും കാര്യമായി പ്രതികരിച്ചില്ല.
പന്തലൂര്‍ ക്ഷേത്രഭൂമിയിലേത് കയ്യേറ്റമാണെന്ന് റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. വ്യക്തമാക്കുന്നു. ആര്‍.ഡി.ഒ, അഡീഷണര്‍ തഹസില്‍ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തയ്യില്‍ കുടുംബം അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. പന്തലൂര്‍ ഭൂമിക്ക് കരം അടക്കുന്നത് മനോരമ പ്ലാന്റേഷന്‍ എന്ന പേരിലാണെന്ന് വില്ലേജ് ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നു.
പാട്ടകരാര്‍ ലംഘിച്ച ശേഷവും തയ്യില്‍ കുടുംബം പന്തലൂര്‍ ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ നിയമവിരുദ്ധമായി നടത്തിയ നീക്കങ്ങളുടെ തെളിവുകളും പുറത്തുവിട്ടു. അനധികൃത മാര്‍ഗ്ഗത്തിലൂടെ പട്ടയം സമ്പാദിച്ചാണ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ അപേക്ഷ നിരസിച്ചിട്ടും പന്തല്ലൂര്‍ ദേവസ്വം അറിയാതെ തയ്യില്‍ കുടുംബം ക്രയ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയായിരുന്നു. ഇത് കൂടാതെ പെരിന്തല്‍മണ്ണ ലാന്റ് ട്രൈബ്യൂണലില്‍ നിന്ന് ഏറനാട് താലൂക്കില്‍ ഉള്‍പ്പെട്ട ഭൂമിക്ക് ബാലന്നൂര്‍ എസ്റ്റേറ്റ് ഉടമകള്‍ ഇളവ് അനുവദിച്ച സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചു.

വിഷയം അന്വേഷിക്കും എന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്... പക്ഷേ ഒരു ചുക്കും സംഭവിച്ചില്ല, അന്വേഷണവും നടന്നില്ല. മനോരമയെ പിണക്കാന്‍ ഒരു രാഷ്ട്രീയക്കാരനും തയ്യാറാവില്ല, പ്രത്യേകിച്ച് യു.ഡി.എഫ്. എല്‍.ഡി.എഫും മോശമല്ല, അല്ലെങ്കില്‍ ദേശാഭിമാനിയില്‍ എങ്കിലും വാര്‍ത്ത വന്നേനെ. വിഷയത്തില്‍ വി.എസ്.അച്ചുതാനന്ദന്‍ അല്ലാതെ വേറൊരു രാഷ്ട്രീയക്കാരനും പ്രതികരിച്ചില്ല.
അഡ്വ.ജയശങ്കര്‍ ന്യൂസ് നൈറ്റില്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. "ഈ വിഷയത്തെപ്പറ്റി മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കില്ല. എന്‍.എസ്.എസ് മിണ്ടില്ല. പണിക്കര് ചെട്ടനോടോ വെള്ളപ്പള്ളിയോടോ പ്രതികരണം ചോദിച്ചു നോക്കൂ, അദ്ദേഹം ഈ സംഭവം അറിഞ്ഞിട്ടേ ഉണ്ടാവില്ല.. എന്തിന് നാളത്തെ ഒട്ടുമിക്ക പത്രത്തിലും ഈ വാര്‍ത്ത വരില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസില്‍ വരും, കാരണം അവര്‍ക്ക് മനോരമയെ പേടിക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ മാധ്യമത്തിലും സിറാജിലും വന്നേക്കും. ഭരണത്തില്‍ വരുന്ന എല്ലാവര്‍ക്കും നേരിട്ടോ അല്ലാതെയോ മനോരമയുടെ പിന്തുണ വേണം. അപ്പോള്‍ ഇങ്ങനെയൊക്കെയേ നടക്കൂ."
നൂറ് കണക്കിന് ഏക്കര്‍ ഭൂസ്വത്ത് ഉണ്ടായിരുന്ന പന്തലൂര്‍ ദേവീക്ഷേത്രം ഇന്ന് നാശത്തിന്റെ വക്കിലാണ്. തയ്യില്‍ കുടുംബത്തിന് പാട്ടം നല്‍കിയ 786 ഏക്കര്‍ ഭൂമിയുടെ പാട്ടത്തുകയായിരുന്നു ക്ഷേത്രത്തിലെ വരുമാന മാര്‍ഗം. ഭൂമി അന്യാധീനപ്പെട്ടതോടെ നിത്യപൂജയ്ക്ക് പോലും ദാരിദ്ര്യം അനുഭവിക്കുകയാണ് ക്ഷേത്രം.
അഡ്വ.ജയശങ്കര്‍ ന്യൂസ് നൈറ്റില്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. "ഈ വിഷയത്തെപ്പറ്റി മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കില്ല. എന്‍.എസ്.എസ് മിണ്ടില്ല. പണിക്കര് ചെട്ടനോടോ വെള്ളപ്പള്ളിയോടോ പ്രതികരണം ചോദിച്ചു നോക്കൂ, അദ്ദേഹം ഈ സംഭവം അറിഞ്ഞിട്ടേ ഉണ്ടാവില്ല.. എന്തിന് നാളത്തെ ഒട്ടുമിക്ക പത്രത്തിലും ഈ വാര്‍ത്ത വരില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസില്‍ വരും, കാരണം അവര്‍ക്ക് മനോരമയെ പേടിക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ മാധ്യമത്തിലും സിറാജിലും വന്നേക്കും. ഭരണത്തില്‍ വരുന്ന എല്ലാവര്‍ക്കും നേരിട്ടോ അല്ലാതെയോ മനോരമയുടെ പിന്തുണ വേണം. അപ്പോള്‍ ഇങ്ങനെയൊക്കെയേ നടക്കൂ."
നൂറ് കണക്കിന് ഏക്കര്‍ ഭൂസ്വത്ത് ഉണ്ടായിരുന്ന പന്തലൂര്‍ ദേവീക്ഷേത്രം ഇന്ന് നാശത്തിന്റെ വക്കിലാണ്. തയ്യില്‍ കുടുംബത്തിന് പാട്ടം നല്‍കിയ 786 ഏക്കര്‍ ഭൂമിയുടെ പാട്ടത്തുകയായിരുന്നു ക്ഷേത്രത്തിലെ വരുമാന മാര്‍ഗം. ഭൂമി അന്യാധീനപ്പെട്ടതോടെ നിത്യപൂജയ്ക്ക് പോലും ദാരിദ്ര്യം അനുഭവിക്കുകയാണ് ക്ഷേത്രം.
വി.എസ്. അച്യുതാനന്ദന്‍ ബന്ധുവിന് ഭുമി അനുവദിച്ചത് ആഘോഷിച്ച മനോരമയുടെ കൈയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളും തയ്യാറായില്ല, ഇന്ത്യാവിഷന്‍ ഒഴികെ. ഏതായാലും വാര്‍ത്ത പുറത്തു വിട്ട ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ അനന്ദകൃഷ്ണനും അഭിനന്ദനങ്ങള്‍.., അപൂര്‍വമായെങ്കിലും ഇങ്ങനെയും ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അവശേഷിക്കുന്നുണ്ടല്ലോ.
No comments:
Post a Comment